Friday, October 17, 2008

ചെത്തി മന്ദരം തുളസി

സീതാ കല്യാണ വൈഭോഗമേ

കരുണാചെയ്‌വാനെന്ത് താമസം കൃഷ്ണാ

വാതില്‍പ്പഴുതിലൂടെ

ഭൂമിക്കൊരു ചരമഗീതം


ഓ. എന്‍. വി. കുറുപ്പ്

പെങ്ങള്‍ ഓ. എന്‍. വി

സര്‍ഗ്ഗസംഗീതം

പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി

പാഥേയം- യേശുദാസ്

അശ്വമേധം-വയലാര്‍

രാവണപുത്രി- വയലാര്‍

എന്നും ചിരിക്കുന്ന സൂര്യന്റെ...

തുളസി...

പാദരേണു തേടിയലഞ്ഞു...

അകലേ... അകലേ...

അകലേ... അകലേ... (M)
നീ..ലാ..കാ..ശം..
ആ... (F)
ആ...

അകലെയകലെ നീലാകാശം.. (M)
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. (F)
അലതല്ലും രാഗതീര്‍ത്ഥം..

അകലെയകലെ നീലാകാശം.. (M)
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. (F)
അലതല്ലും രാഗതീര്‍ത്ഥം..

അകലേ... (M)
നീ..ലാ..കാ..ശം...

പാടിവരും നദിയും കുളിരും.. (M)
പാരിജാത മലരും മണവും..
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും..

ഒന്നിനൊന്നു കലരും പോലെ.. (F)
നമ്മളൊന്നായലിയുകയല്ലേ..

അകലെയകലെ നീലാകാശം.. (M)
അലതല്ലും മേഘതീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. (F)
അലതല്ലും രാഗതീര്‍ത്ഥം..

നിത്യ സുന്ദര നിര്‍വൃതിയായ് നീ.. (M)
നില്‍ക്കുകയാണെന്നാത്മാവില്‍..
നിത്യസുന്ദര നിര്‍വൃതിയായ് നീ..
നില്‍ക്കുകയാണെന്നാത്മാവില്‍..

വിശ്വമില്ലാ.. നീയില്ലെങ്കില്‍.. (F)
വീണടിയും.. ഞാനീ മണ്ണില്‍
വിശ്വമില്ലാ.. നീയില്ലെങ്കില്‍..
വീണടിയും.. ഞാനീ മണ്ണില്‍

അകലെയകലെ നീലാകാശം.. (M)
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. (F)
അലതല്ലും രാഗ തീര്‍ത്ഥം..

അകലേ.. അകലേ.. (M)
നീ..ലാ.. കാ..ശം..

പാട്ട് കേള്‍ക്കൂ




classic song from MIDUMIDUKKI
Sree kumaran Thampi/Baburaj/Yesudas/janaki

Wednesday, October 15, 2008

ചന്ദ്രികയിലലിയുന്നു..

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം..
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം

താരകയോ നീല താമരയോ നിന്‍
താരണി കണ്ണില്‍ കതിര്‍ ചൊരിഞ്ഞു..
താരകയോ നീല താമരയോ നിന്‍
താരണി കണ്ണില്‍ കതിര്‍ ചൊരിഞ്ഞു..

വര്‍ണ്ണ മോഹമോ പോയ ജന്മ പുണ്യമോ നിന്‍‍
മാനസത്തില്‍ പ്രേമ മധു പകര്‍ന്നു..
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം

മാധവമോ നവ ഹേമന്തമോ നിന്‍
മണിക്കവിള്‍ മലരായ് വീടര്‍ത്തിയെങ്കില്‍..
മാധവമോ നവ ഹേമന്തമോ നിന്‍
മണിക്കവിള്‍ മലരായ് വീടര്‍ത്തിയെങ്കില്‍..

തങ്കച്ചിപ്പിയില്‍ നിന്റെ‍ തേനലര്‍ ചുണ്ടില്‍ ഒരു
സംഗീത ബിന്ധുവായ് ഞാനുണര്‍ന്നുവെങ്കില്‍

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം..
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം..


പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ




Lyrics - Sreekumaran Thampi
Music - Dakshinamoorthy
Singer - A.M Raja

Monday, October 13, 2008

ജയദേവ കവിയുടെ

ജയദേവകവിയുടെ
ഗീതികള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാജീവനയനന്റെ
വാര്‍ത്തകള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാധേ ഉറക്കമായോ..

ജയദേവകവിയുടെ
ഗീതികള്‍‍ കേട്ടെന്റെ
രാധേ ഉറക്കമായോ
രാജീവനയനന്റെ
വാര്‍ത്തകള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാധേ ഉറക്കമായോ..

നിന്റെ കണ്ണീരൊരു
കാളിന്ദിയായത്
ഇന്നുമറിഞ്ഞില്ല ദേവന്‍..
നിന്റെ കണ്ണീരൊരു
കാളിന്ദിയായത്
ഇന്നുമറിഞ്ഞില്ല ദേവന്‍..

നിന്റെ ചിലങ്കകള്‍
മൂകമായ് തീര്‍ന്നത്
തെല്ലുമറിഞ്ഞില്ല കണ്ണന്‍..

നിന്റെ ചിലങ്കകള്‍
മൂകമായ് തീര്‍ന്നത്
തെല്ലുമറിഞ്ഞില്ല കണ്ണന്‍..

ജയദേവകവിയുടെ
ഗീതികള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാജീവനയനന്റെ
വാര്‍ത്തകള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ
രാധേ ഉറക്കമായോ..

ഈ നിശാവേളയില്‍
നിന്റെ നിനവൊരു
വേണുഗാനത്തിലലിഞ്ഞോ..

ഈ നിശാവേളയില്‍
നിന്റെ നിനവൊരു
വേണുഗാനത്തിലലിഞ്ഞോ..

ഈ ശാന്ത നിദ്രയില്‍
നിന്റെ കിനാവുകള്‍
ദ്വാരക തേടി പറന്നോ..

ഈ ശാന്ത നിദ്രയില്‍
നിന്റെ കിനാവുകള്‍
ദ്വാരക തേടി പറന്നോ..

ജയദേവകവിയുടെ
ഗീതികള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാജീവനയനന്റെ
വാര്‍ത്തകള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാധേ ഉറക്കമായോ..

ജയദേവകവിയുടെ
ഗീതികള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാജീവനയനന്റെ
വാര്‍ത്തകള്‍ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാധേ ഉറക്കമായോ..


പാട്ട് കേള്‍ക്കൂ..


എം. ജി. രാധാകൃഷ്ണന്‍