Tuesday, May 12, 2009

ഒരുപിടിയവിലുമായ്...

ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താ‍ണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച് എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)

ഓലക്കുടയില്‍ നിന്‍ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയില്‍..)
സംഗീത രന്ധ്രനങ്ങള്‍ ഒമ്പതും കൂടി നീ
എന്തിനെന്‍ മെയ്യില്‍ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)

എന്‍ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എന്‍‍..)
വിറകില്‍‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോള്‍
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

രാധതൻ പ്രേമത്തോടാണോ...

രാധതന്‍ പ്രേമത്തോടാണോ.. കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ.. (രാധതന്‍..)
പറയൂ നിനക്കേറ്റം ഇഷ്ടം.. പക്ഷെ,
പകല്‍ പോലെ ഉത്തരം സ്പഷ്ടം.. (രാധതന്‍..)

ശംഖുമില്ലാ.. കുഴലുമില്ലാ..
നെഞ്ചിന്റെ ഉള്ളിന്‍ നിന്നീ നഗ്ന സംഗീതം
നില്‍കാല്‍ക്കല്‍ വീണലിയുന്നൂ.. (ശംഖുമില്ലാ..)

വൃന്ദാവനനികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു (വൃന്ദാവന..)
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു..
പറയരുതേ.. രാധ അറിയരുതേ..
ഇത് ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍..)

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍‍ തുടിക്കും ഇടക്കയിലെന്‍ ‍ സംഗീതം
പഞ്ചാഗ്നിപോല്‍ ജ്വലിക്കുന്നു (കൊട്ടുമില്ലാ..)
സുന്ദര മേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിന്‍ തിരുമെയ്ചേര്‍ത്തു പുല്‍കുന്നു.. (സുന്ദര..)
നിന്റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നു..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍.. 4വരികള്‍)

രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ..

Friday, May 8, 2009

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍‌..

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍.. ഞാന്‍..
എരിയുന്നു കര്‍പ്പൂരമായി (ഗുരുവായൂരപ്പാ..)
പലപല ജന്മം ഞാന്‍ നിന്റെ..
കളമുരളിയില്‍ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറില്‍ ശ്രീവത്സം ചാര്‍ത്താം.. (തിരുമിഴി..)
മൌലിയില്‍ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തില്‍ ഓങ്കാരം പൂക്കാം.. (മഴ..)
തളകളില്‍ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

പാട്ട് കേള്‍ക്കൂ..

Wednesday, May 6, 2009

ഹരി കാമ്പോജി രാഗം..

ഹരി കാമ്പോജി രാഗം പഠിക്കുവാന്‍
ഗുരുവായൂരില്‍ ചെന്നൂ ഞാന്‍..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പന്‍ കണ്ടില്ലാ.. (ഹരി..)

രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്‍ പോകുന്നു (രാവിലെ..)
നാരയാണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തില്‍ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാന്‍
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്.. വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു..
അതുകഴിഞ്ഞാല്‍ പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോള്‍ കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

പാട്ട് കേള്‍ക്കൂ

നീയെന്നേ ഗായകനാക്കീ...

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (നീയെന്നേ..)

ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ.. (ഉറങ്ങി..)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)

കയാമ്പൂക്കളില്‍ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങള്‍..
നിന്‍ പ്രിയ കാല്‍ത്തള നാദങ്ങള്‍ (കായാമ്പൂവില്‍..)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)

കഥകള്‍ തളിര്‍ക്കും ദ്വാപരയുഗമോ
കാല്‍ക്കല്‍ ഉദയങ്ങള്‍..
നിന്‍ തൃക്കാല്‍ക്കല്‍ അഭയങ്ങള്‍ (കഥകള്‍..)‍
ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

പാട്ട് കേള്‍ക്കൂ

അണിവാക ചാര്‍ത്തില്‍‌ ഞാന്‍‌..

അണിവാക ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..
മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില്‍ ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്‍ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള്‍ തേങ്ങുന്ന
യാമത്തില്‍ രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന്‍ ഗാഥകള്‍ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല്‍ വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല്‍ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്‍..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്‍
തഴുകുന്ന പനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന്‍ ശംഖില്‍ വാര്‍ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില്‍ പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)

പാട്ട് കേള്‍ക്കൂ..

യമുനയിൽ...