Tuesday, March 31, 2009

ശരദിന്ദു മലര്‍ദീപ നാളം നീട്ടി...

ശരദിന്ദു മലര്‍ദീപ നാളം നീട്ടി..
സുരഭില യാമങ്ങള്‍ ശ്ര്രുതി മീട്ടി..
(ശരദിന്ദു)
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായി പാടി വിളിക്കുന്നൂ‍.. ആരോ...
മധുരമായ് പാടി വിളിക്കുന്നൂ..
(ശരദിന്ദു)
അറിയാത്തൊരിടയന്റെ വേണുഗാനം
അകലെ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പോകേ..
ഹരിനീല കംബള ശ്രുതിനിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...
(ശരദിന്ദു..)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂചൂടിനില്‍ക്കും
ഇനിയുമീ നമ്മള്‍ നടാന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറാകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ...

ചിത്രം

11 comments:

  1. നന്ദി. തിരുത്താം. :)
    ശരദിന്ദു എന്നാല്‍ എന്താണ്?

    ReplyDelete
  2. ശരദിന്ദു എന്നാണ് ശരത് + ഇന്ദു...

    ശര്‍ത്‍ക്കാലചന്ദ്രന്‍ എന്നര്‍ത്ഥം

    ശര്‍ത്ക്കാലചന്ദ്രനാകുന്ന ദീപം

    എന്താ ഒരു ഭംഗി അല്ലേ? :)

    ReplyDelete
  3. മധുരമായ് പാടി വിളിക്കുന്നൂ..!!

    ReplyDelete
  4. ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
    ചിറാകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ...

    ReplyDelete
  5. ഇവിടെ ആകെ മൊത്തം ഒരു സംഗീതാത്മകമായ അന്തരീക്ഷമാണല്ലൊ! :)

    ശ്രീഹരി,
    പകല്‍ക്കിനാവന്‍,
    കുമാരന്‍,
    എല്ലാവര്‍ക്കും നന്ദി, വീണ്ടും വരിക

    ശ്രീഹരി,
    മലയാളം ക്ലാസ്സിലെ സാറു പോലും ഇത്ര വ്യക്തമായി പഠിപ്പിച്ചിട്ടില്ല.നന്ദി

    ReplyDelete
  6. എനിക്ക് പഴയ പാട്ടുകള്‍ ഒത്തിരി ഇഷ്ടമാണു.

    “ചന്ദന മരം കടഞ്ഞെടൂത്തുള്ള വടിവും,
    സിന്ധൂര പൊട്ടുതൊട്ട ചന്തമുള്ള മുഖവും
    മാറത്തു നരിപ്പല്ലും, തോളത്തു പൊക്കണവും
    മമ്പുള്ളി ചുണങ്ങുമുള്ളൊരെന്‍ മാരനെ നീ കണ്ടോ..‘

    എന്ന പാട്ട് ബ്ലോഗാമോ...

    ഇത് ഏതു സിനിമയിലേതാണെന്നറിയുമോ?....

    ReplyDelete
  7. നോ പ്രോബ്ലം!
    അടുത്ത പോസ്റ്റ് താങ്ങള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. അവിടെ പോയാല്‍ കാണാം.. കേള്‍ക്കാം.. ആസ്വദിക്കാം. :)
    ഹാപ്പി ലിസ്റ്റണിംഗ്.

    ReplyDelete
  8. വളരെ വളരെ സന്തോഷം...
    പാട്ടിനായി അഹ്ലദപൂര്‍വ്വം കാത്തിരിക്കുന്നു

    -ജാതന്‍

    ReplyDelete
  9. പാട്ടുമാത്രമല്ല, ഒരു കവിതക്കുകൂടി താങ്ങള്‍ പ്രചോദനം തന്നിരിക്കുന്നു!
    നന്ദി. :)

    ReplyDelete
  10. വളരെ സന്തോഷം..

    പാട്ടും കവിതയും വേഗം പോരട്ടെ...

    കാത്തിരിക്കുന്നു..

    -ജാതന്‍

    ReplyDelete