Saturday, November 14, 2009

ഒരു നാൾ വിശന്നേറെ വലഞ്ഞൊരു...

ഒരു നാൾ വിശന്നേറെ വലഞ്ഞേതോ വാനമ്പാടി
കണ്ടൊരു മിന്നാം മിന്നിയെ
പൊൻപയർ മണിയെന്നു തോന്നിച്ചെന്നു..
മിന്നാം മിന്നി കരഞ്ഞോതീ,
കഥകേൾക്കൂ കണ്മണീ.. (ഒരുനാൾ..)

പാട്ടുപാടും നിൻ‌വഴിയിൽ വെളീച്ചത്തിൻ‌
തുള്ളികളീ ഞങ്ങൾ..
നിനക്കാരീ മധുരരാഗം പകർന്നേകീ
അതേ കൈകൾ ഇവർക്കേകീ ഈവെളിച്ചം.
നീപാടും നിന്റെ മുളം കൂട്ടിനുള്ളിൽ
നെയ്ത്തിരിയായ് കത്തിനിൽക്കാം
കൊല്ലരുതേ.. മിന്നാം‌മിന്നി കരഞ്ഞോതീ..
കഥകേൾക്കൂ കണ്മണീ.. (ഒരു നാൾ..)

വന്നിരുന്നാ വാനമ്പാടി കണ്ണീരോടേ
നെഞ്ചിലെത്തീയോടേ..
ഒരു വെള്ളപ്പനീർ പൂവ് വിടർന്നാടും ചെടിക്കയ്യിൻ
ഇതൾതോറും നെഞ്ചമർത്തീ..
പാടി പോൽ നൊന്തു നൊന്തു
പാടി.. വെട്ടം വീണ നേരം
വെൺ‌പനീർ പ്പൂവിൻ മുഖം എന്തു മായം!
ചുവന്നേ പോയ്!
കഥകേൾക്കൂ കണ്മണീ.. (ഒരു നാൾ..)

പാട്ട് ഇവിടെ കേൾക്കാം..

No comments:

Post a Comment