തുയിലുണരൂ തുയിലുണരൂ തുമ്പികളേ..
തുമ്പപ്പൂങ്കാട്ടിലെ വീണകളേ..
തിരുവോണപുലരിവന്നൂ
തൃക്കാക്കര നടതുറന്നൂ..
കുരവയിട്ടു പാറി വരും
കുരുവികളേ.. (കുരവയിട്ടു..)
മുക്കോത്തി പൂവിരിഞ്ഞൂ..
മൂന്നുകോടി പൂവിരിഞ്ഞു.. (മുക്കോത്തി..)
തെച്ചിപ്പൂംങ്കാവുകള്‍ തറ്റുടുത്തു
പൂനുള്ളാന്‍ തുമ്പിതുള്ളാന്‍
പൂവിളികേട്ടൂഞ്ഞാലാടാന്‍
പുതിയ ഭാവധാരകളേ തുയിലുണരൂ..
തുയിലുണരൂ... (തുയിലുണരൂ..)
മലയാള പെണ്‍കൊടിതന്‍..
മണവളാനെന്നു വരും.. (മലയാള.. )
മാവേലി തമ്പുരാന്റെ തേരു വരും
മധുഗാന മഞ്ചരിതന്‍
മലര്‍മാരികള്‍ ചൊരിയുമ്പോള്‍
മമമാനസ വീചികളേ തുയിലുണരൂ..
തുയിലുണരൂ.. (തുയിലുണരൂ.. )
പാട്ട് കേള്‍ക്കൂ
Subscribe to:
Post Comments (Atom)
:)
ReplyDelete