കവിളത്തെ കണ്ണീര്‍ കണ്ടു
മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ.. (കവിളത്തെ.. )
കദനത്തില്‍ തേങ്ങല്‍ കേട്ടു..
പുതുരാഗമെന്നു കരുതി..
ശ്രുതിചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ..
എന്നുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നിന്‍
കണ്ണുകള്‍ നനയുകയാണോ.. (എന്നുടെ.. )
നിന്നുടെ സുന്ദര രാജധാനിയില്‍
എന്നെ വിളിക്കുകയാണോ.. (നിന്നുടെ.. )
ഇന്നെന്നെ വിളിക്കുകയാണോ.. (കവിളത്തെ.. )
ഇനിയൊരു മധുര സ്വപ്നം തന്നുടെ
പനിനീര്‍ കടലില്‍ മുങ്ങാം.. (ഇനിയൊരു.. )
കല്പന തന്നുടെ ചിപ്പിയില്‍ നിന്നൊരു
രത്ന വിമാനം പണിയാം.. (കല്പന.. )
ഒരു രത്നവിമാനം പണിയാം..
(കവിളത്തെ.. )
പാട്ട് കേള്‍ക്കൂ
Tuesday, April 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment